ചൈനയുമായുള്ള മോദി സർക്കാരിൻ്റെ നയതന്ത്ര ചർച്ചകൾ വീണ്ടും പരാജയപ്പെടുകയാണ്. അതിർത്തിയിൽ സംഘർഷത്തിന് അയവ് വരില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനാ പിന്മാറ്റത്തിന് ഉപാധികളുമായാണ് ചൈനീസ് അധികൃതർ എത്തിയിരിക്കുന്നത്.
ലഡാക്കിലെ ഫിംഗർ നാലിൽ നിന്നുള്ള പിന്മാറ്റത്തിന് ചൈന ഉപാധി വച്ചിരിക്കുകയാണ്. ഇരു സേനകളും തുല്യ അകലത്തിൽ പിന്മാറണമെന്നാണ് ചൈനയുടെ നിർദേശം. എന്നാൽ ഈ നിർദേശം ഇന്ത്യ തള്ളി.
ഇന്ത്യയുടെ അതിർത്തിയിൽ എവിടെ തുടരാനും ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാജ്യം ചൈന മുൻപോട്ട് വച്ച ഉപാധി തള്ളിയത്. ഈ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികതല ചർച്ച വീണ്ടും നടക്കും.
രാജ്യാതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ ഉപാധി ഇന്ത്യ തള്ളുന്നത്. എന്നാൽ പുതിയ മേഖലകളിൽ ആധിപത്യം ഉറപ്പിക്കാനായി അതിർത്തിയിൽ സൈനീക വിന്യാസം നടത്തുകയാണ് ചൈനയെന്ന് റിപ്പോർട്ട്.
