ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുന്നുവെന്നത് വ്യക്തമാക്കുന്നതാണ് ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന കൂട്ടബലാത്സംഗമെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. “ബിജെപി ഭരണകാലത്ത് സ്‌ത്രീകൾക്കെതിരെ അക്രമം വർധിക്കുകയാണ്. ലഖിംപൂർ ഖേരിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് മനുഷ്യരാശിയെ ഞെട്ടിക്കുന്ന സംഭവമാണ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ ചെയ്യുന്ന പ്രതികൾക്ക് ബിജെപി സർക്കാർ സംരക്ഷണം നൽകുന്നത് എന്തുകൊണ്ട്?” എന്നാണ് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്.
