റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് താമസസ്ഥലത്ത് മരിച്ചു

സൗദിയിലെ റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് മരിച്ചു. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു. തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്.

ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് അനക്കമില്ലാതായതോടെ ഭര്‍ത്താവ് അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്. സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണിത്.

ദമ്മാമില്‍ രണ്ടു ദിവസം മുമ്പ് കാസര്‍കോട് സ്വദേശി മരിച്ചതും കോവിഡ് ബാധിച്ചതാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.

Vinkmag ad

Read Previous

പശ്ചിമബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; അഞ്ച് പേര്‍ മരിച്ചു, അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നു.

Read Next

മധ്യപ്രദേശിൽ പ്രശാന്ത് കിഷോർ ഇറങ്ങുന്നു; കോൺഗ്രസ് പാളയത്തിൽ ആത്മവിശ്വാസം

Leave a Reply

Most Popular