റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിക്ക് നേരെ അക്രമണമെന്ന് റിപ്പോര്‍ട്ട്. റിപ്പബ്ലിക് ചാനലിന്റെ സോഷ്യല്‍ മീഡിയയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇന്നലെ രാത്രി ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അക്രമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈക്കിലെത്തിയ സംഘം കാറുതടഞാണ് തന്നെയും ഭാര്യയേയും അക്രമിച്ചതെന്ന് പിന്നിട് അര്‍ണാബ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. സോണിയഗാന്ധിയുടെ അറിവോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗുണ്ടകളുമാണ് അക്രമിച്ചതെന്നും നിയമപരമായി നേരിടുമെന്നും അര്‍ണാബ് ഗോസ്വാമിപറഞ്ഞു.
റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്ക് നേരെ അക്രമണമെന്ന് റിപ്പോര്‍ട്ട്. റിപ്പബ്ലിക് ചാനലിന്റെ സോഷ്യല്‍ മീഡിയയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇന്നലെ രാത്രി ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അക്രമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈക്കിലെത്തിയ സംഘം കാറുതടഞാണ് തന്നെയും ഭാര്യയേയും അക്രമിച്ചതെന്ന് പിന്നിട് അര്‍ണബ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. സോണിയഗാന്ധിയുടെ അറിവോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗുണ്ടകളുമാണ് അക്രമിച്ചതെന്നും നിയമപരമായി നേരിടുമെന്നും അര്‍ണാബ് ഗോസ്വാമിപറഞ്ഞു.
ബൈക്കിലെത്തിയ രണ്ട് പേര്‍ തന്റെ കാര്‍ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും കുപ്പിയില്‍ നിന്ന് എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അര്‍ണബ് പറയുന്നുണ്ട്.
തന്നെ അക്രമിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരാണവരെന്നും ഉന്നതലതലങ്ങളില്‍ നിന്നും തന്നെ അക്രമിക്കാനുള്ള നിര്‍ദ്ദേശം അവര്‍ക്ക് ലഭിച്ചിരുന്നുവെന്നും തന്നെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്.
തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്.സംഭവത്തിനെതിരെ പരാതികൊടുക്കുമെന്നും ന്യായമുള്ള ചോദ്യങ്ങളാണ് താന്‍ ചോദിക്കുന്നതെന്നും ആരെയും ഭയക്കുന്നില്ലെന്നും അര്‍ണബ് പറയുന്നുണ്ട്.
”സോണിയാ ഗാന്ധി, നിങ്ങള്‍ക്ക് കഴിയുന്നത്ര ഗുണ്ടകളെ നിങ്ങള്‍ ഇറക്കൂ, എന്റെ കാറ് തടയൂ, നിങ്ങള്‍ എന്താണ് ചെയ്യാന്‍ പറ്റുന്നത് അതൊക്കെ ചെയ്യൂ…,” അര്‍ണബ് വീഡിയോവില്‍ പറഞ്ഞു.
ഗുജറാത്തില്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളെയും വേര്‍തിരിക്കുന്നുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പ്രചരിപ്പിച്ച വ്യാജവാര്‍ത്തയെ താന്‍ പൊളിച്ചടുക്കിയെന്നും അര്‍ണബ് പറയുന്നുണ്ട്.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത് ഇതിന് പിന്നാലെയാണ് തന്നെ ഒരു സംഘം ആക്രമിച്ചെന്ന പരാതിയുമായി അര്‍ണബ് എത്തുന്നത്.
