കോവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്ന ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും രോഗലക്ഷണങ്ങൾ. ഇന്നലെ ഉച്ചമുതൽ അദ്ദേഹത്തിന് പനിയും ചുമയുമുണ്ട്. മുഖ്യമന്ത്രി സ്വയം ഐസോലേഷനിലാണ് ഇപ്പോൾ.
കേജ്‌രിവാൾ ചൊവ്വാഴ്ച കോവിഡ് പരിശോധനയ്ക്കു വിധേയമായേക്കുമെന്ന് ആം ആദ്മി പാർട്ടി വക്താവ് അറിയിച്ചു. ഡോക്ടറെ ഫോണിൽ വിളിച്ചതനുസരിച്ച് ചൊവ്വാഴ്ച പരിശോധനയ്ക്കു വിധേയമാകാൻ നിർദേശമുണ്ടെന്നും വക്താവ് അറിയിച്ചു.
ഞായറാഴ്ച സംസ്ഥാനത്തെ കേവിഡ് സ്ഥിതിഗതികൾ വിശദീകരിച്ചുകൊണ്ടു അരവിന്ദ് കേജ്‌രിവാൾ ഓൺലൈൻ വാർത്താസമ്മേളനം നടത്തിയിരുന്നു. രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി. ഇതുവരെ 28,936 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 812 പേർ മരിക്കുകയും ചെയ്തു.
