രാഹുല്‍ഗാന്ധിയ്ക്കും സോണിയാ ഗാന്ധിയ്ക്കും ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; ഫയല്‍ അമിത്ഷായ്ക്ക് മുന്നില്‍

രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും പൗരത്വം റദ്ദാക്കുന്ന ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ടേബിളിലാണെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉടന്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്നും സ്വാമി പറഞ്ഞു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും. ഇംഗ്ലണ്ടില്‍ ബിസിനസ് തുടങ്ങുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. പൗരത്വം നഷ്ടപ്പെട്ടാലും, അച്ഛന്‍ രാജീവ് ഗാന്ധി ഇന്ത്യക്കാരനായതു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് വീണ്ടും പൗരത്വത്തിന് അപേക്ഷിക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരിപാടിയില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ഒരു തരത്തിലും ബാധിക്കില്ല, പക്ഷെ പാക്കിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമെത്തുന്ന മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരത്വത്തിന് പരിഗണിക്കാനാകില്ല. റോഹീങ്ക്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാന്‍ പോലും അടുപ്പിക്കുന്നില്ല, അപ്പോഴാണ് പാക്കിസ്താനികള്‍ ഇവിടേക്ക് വരണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Vinkmag ad

Read Previous

അവിനാശി ബസ് അപകടം: ബ്രേക്ക് ചെയ്യാനുള്ള സാവകാശം പോലും ലഭിച്ചില്ല; മരണം 19 ആയി

Read Next

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വാദം ഇന്ന്; സാക്ഷിമൊഴികള്‍ കുരുക്കാകും

Leave a Reply

Most Popular