മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുകയാണ്. ഇന്ന് വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന പ്രതിസന്ധി കോൺഗ്രസ് സർക്കാർ മറികടന്നിരിക്കുകയാണ്. സ്പീക്കര്‍ നര്‍മ്മദ പ്രസാദ് നിയമസഭ സമ്മേളനം 26 വരെ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.
ഇതിനിടെ, സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മധ്യപ്രദേശ് മന്ത്രിയുടെ രൂക്ഷമായ പ്രതികരണം. ജനാധിപത്യത്തെ കൊല ചെയ്യാന്‍ മോദി പുതിയ തന്ത്രം കണ്ടെത്തിയിരിക്കുകയാന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജീതു പത്വാരി പറഞ്ഞു.
‘എം.എല്‍.എമാരെ വശീകരിച്ചും തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു, അവരെ പൊലീസ് കസ്റ്റഡിയില്‍ വെക്കുന്നു, അവരുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് അത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നു, എന്നിട്ട് വിശ്വാസ വോട്ടെടുപ്പിന് ആവശ്യമുന്നയിക്കുന്നു- ഇത് ജനാധിപത്യത്തെ കൊല ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടുപിടിച്ചിരിക്കുന്ന പുതിയ മാര്‍ഗമാണിത്’, ജീതു പറഞ്ഞു.
കോൺഗ്രസ് എംഎൽഎമാരെയും എംപിമാരെയും വിലക്കെടുക്കുന്ന പരിപാടിയാണ് ബിജെപി തുടരുന്നതെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുകയാണ്. ബിജെപിക്കെതിരെ കൃത്യമായ രാഷ്ട്രീയ നിലപാടെടുക്കാൻ കഴിയാത്ത കോൺഗ്രസിൻ്റെ പോരായ്മയായും ഈ സംഭവത്തെ വിലയിരുത്തുന്നവരുണ്ട്.
