അയോധ്യയിലെ രാമക്ഷേത്ര നിർമാണം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത് .നിർമാണത്തോടനുബന്ധിച്ചുള്ള ഭൂമി പൂജയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് വർത്തകളിലിടം നേടിയിരിക്കുന്നത് .
നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചും കോണ്‍ഗ്രസിനെ ചടങ്ങിലേക്ക് വിളിക്കാത്തതില്‍ അതൃപ്തി അറിയിച്ചും രംഗത്തെത്തിയിരുന്നു.
രാമക്ഷേത്രത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞിരുന്നത്. ദിഗ് വിജയ് സിംഗ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും രാമക്ഷേത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തിയിരിക്കുകയാണ് . ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട്’, പ്രിയങ്ക പറഞ്ഞു.ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
