ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിൻ്റെ ഭൂമിപൂജയിൽ മോദി പറഞ്ഞ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയ. 130 കോടി ഇന്ത്യാക്കാരുടെയും അഭിമാനമാണ് ഈ ക്ഷേത്രം എന്നായിരുന്നു മോദി പറഞ്ഞത്.
എന്നാൽ രാമക്ഷേത്രം നിർമ്മിച്ച് അഭിമാനിക്കുന്ന 130 കോടി ജനങ്ങളിൽ ഞങ്ങളില്ല എന്ന പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ അന്‍വര്‍ സാദത്താണ് ക്യാംപെയിന് ഫേസ്ബുക്കില്‍ തുടക്കമിട്ടത്.
സിനിമാ താരങ്ങളും സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരുമടക്കം അനേകായിരങ്ങളാണ് ഈ പ്രതിഷേധ ക്യാമ്പയിനിൽ പങ്കാളിയായിരിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും ഭാഗധേയം ഉണ്ടെന്ന സംഘപരിവാർ പ്രസ്താവനകൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
