അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിച്ചാൽ കോവിഡ് രാജ്യത്ത് നിന്നും പമ്പകടക്കുമെന്നാണ് ബിജെപി നേതാക്കന്മാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. രാമക്ഷേത്ര ഭൂമിപൂജയിൽ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് ബാധിച്ചു.
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തി. 50 സുപ്രധാന വ്യക്തികളാണ് ചടങ്ങിലേക്ക് എത്താനിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കേണ്ടതായിരുന്നു. രാമക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ ഹോം ക്വാറന്റീനിലാണ്.
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും മുന്‍കരുതല്‍ നടപടികളും നടത്തിയിരുന്നു. ഇതിനിടയിലാണ് പൂജാരിക്കും സുരക്ഷയിലുള്ള പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.
