വടക്കൻ കേരളത്തിലെ രാത്രി മഴയിൽ നടുങ്ങി കേരളം .പല സ്ഥലങ്ങളിലും വ്യാപക നാശമാണ് ഉണ്ടായിരിക്കുന്നത് .കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി. ആളപായമൊന്നും ഉണ്ടായിട്ടില്ല .എന്നാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയില്‍ രണ്ട് പ്രളയകാലത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതിനാല്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വയനാട് വൈത്തിരിയില്‍ കനത്ത മഴ തുടരുന്നതും ചാലിയാര്‍ പുഴയില്‍ ശക്തിയേറിയ മഴവെള്ളപാച്ചിലിന് കാരണമായിട്ടുണ്ട്.നിലമ്പൂര്‍- ഗൂഡല്ലൂര്‍ അന്തര്‍ ദേശീയ പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗാതഗതം തടസ്സപ്പെട്ടു. കരിമ്പുഴ നിറഞ്ഞൊഴുകിയതോടെ കരുളായി, നെടുങ്കയം കോളനി നിവാസികളെ പുള്ളിയില്‍ സ്‌കൂളിലാരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
കോടഞ്ചേരി ചാലിപ്പുഴയിലും രാത്രിയിലെ മഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലാണുണ്ടായത്. വനത്തിലെ ഉരുള്‍പ്പൊട്ടലാവാം മഴവെള്ളപ്പാച്ചിലിന് കാരണമെന്നാണ് കരുതുന്നത്. ചെമ്പുകടവ്, പറപ്പറ്റ തുടങ്ങിയ പ്രദേശത്ത് പുഴകരകവിഞ്ഞൊഴുകിയതിനാല്‍ പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ മുക്കം, മാവൂര്‍ പ്രദേശത്ത് ഇത്തവണയും വെള്ളം കയറി. ഇരുവഞ്ഞി പുഴയിലും, ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലും പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
