രാജ്യമാകെ കൊടുമ്പിരിക്കൊണ്ട പൗരത്വ പ്രതിഷേധങ്ങളുടെയും തുടർന്ന് ഡൽഹിയിൽ നടന്ന കലാപത്തിൻ്റെയും അനന്തരഫലം കൊയ്യാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റുകളിൽ പിടിമുഖുക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ് പാർട്ടി.
ഏപ്രിലിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ചിൽ തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷൻ കമ്മീ,ൻ തീരുമാനിച്ചിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 55 സീറ്റുകളാണ് ഇവിടങ്ങളിൽ ഒഴിവ് വരുന്നത്. ആകെ ഒഴിവ് വരുന്ന 68 സീറ്റുകളിൽ 19 എണ്ണമാണ് കോൺഗ്രസ് എംപിമാരുടേത്.
ഒഴിയുന്ന മുഴുവന്‍ സീറ്റുകളിലേക്ക് പകരക്കാരെ നിയമിക്കാന്‍ കോണ്‍ഗ്രസിന് നിലവില്‍ സാധിക്കില്ലെങ്കിലും പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. അത്തരത്തിലൊരു നിര്‍ണ്ണായ നീക്കമാണ് അസമില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
മറ്റുള്ള പാർട്ടികളുമായി സഖ്യം രൂപീകരിച്ച് പരമാവധി സ്ഥാനാർത്ഥികളെ ജയിപ്പിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമം. ഈ നീക്കങ്ങളുടെ ആദ്യപടിയായാണ് അസമില്‍ ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങുന്നത്. ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനാണ് ശ്രമം.
പ്രാദേശിക ശക്തികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം ആലോചിച്ചു വരികയാണെന്നാണ് അസമിലെ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. നേരത്തെ എഐയുഡിഎഫിനെ എതിര്‍ത്തിരുന്ന മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഉള്‍പ്പടേയുള്ളവര്‍ സഖ്യത്തിന് അനൂകല നിലപാട് സ്വീകരിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലാവധി തീരുന്ന എല്ലാവരേയും വീണ്ടും രാജ്യസഭയിലേക്ക് തിരികെ അയക്കാനുള്ള സാഹചര്യം നിലവിലാത്തതിനാല്‍ ആരെയൊക്കെ അയക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നായി 8 സീറ്റുകളില്‍ കോണ്‍ഗ്രസ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്നു.
പശ്ചിമബംഗാളിലും ഒരു സീറ്റിനായി കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനത്ത് നാല് സീറ്റുകൾ ത്രൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് വിവരം. ബാക്കിയാകുന്ന ഒരു സീറ്റിനായി സഖ്യമുണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
