‘രാജ്യദ്രോഹി, കൂട്ടിക്കൊടുപ്പുകാരന്‍ അര്‍ണബ്’ ടിറ്റ്വറില്‍ ട്രെന്‍ഡിങ്ങായി റിപബ്ലിക് ചാനലിനെതിരായ പ്രചരണം

ഒരു മാധ്യമ പ്രവര്‍ത്തകന്‍, അല്ലെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തക എങ്ങിനെ ആയിക്കൂടാ എന്നതിന് ഒരു ഉദാഹരണം കാണിച്ചു തരൂ എന്ന് പറഞ്ഞാല്‍, ഇന്ത്യക്കാര്‍ ക്ഷണനേരം കൊണ്ട് ഒരു വലിയ ഉദാഹരണത്തെ ചൂണ്ടികാണിച്ചിരിക്കും…. മാധ്യമപ്രവര്‍ത്തനത്തെ എത്രമാത്രം അധഃപതിപ്പിക്കാം എന്നതില്‍ പി എച്ച് ഡി എടുത്ത വ്യക്തി എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചാലും അതില്‍ തെറ്റുണ്ടാവില്ല…. അതേ പറഞ്ഞു വരുന്നത്…

റിപ്ലബ്ലിക് ചാനലിന്റെ നെടുംതൂണും നട്ടെല്ലും കള്ളം പറയാനും വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനുമായി മാത്രം വാ തുറക്കുകയും ചെയ്യുന്ന അര്‍ണാബ് ഗോസ്വാമിയെ കുറിച്ചാണ്… തനിക്കിഷ്ടമില്ലാത്തവരെ കുരിശില്‍ തറക്കുകയും മുസ്‌ലിം നാമധാരികളെ രാജ്യദ്രോഹികളായും മുദ്ര കുത്തുന്ന ഇന്ത്യയെ ഭരിച്ചു മുടിക്കുന്ന.. മുടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വിശ്വസ്ത മാധ്യമതൊഴിലാളിയുമായ ഗോസ്വാമിയെ മാധ്യമപ്രവര്‍ത്തകന്‍ എന്ന് പറയുന്നത് പോലും ഒരുപക്ഷെ ഈ മേഖലയ്ക്ക് അപമാനകരമായിരിക്കാം… ഏറ്റം മ്ലേച്ഛമായ പ്രവര്‍ത്തിയായിരിക്കാം

ഇത്തരത്തില്‍ അര്‍ണബിന്റെ പരിഹാസത്തിനും ക്രോധത്തിനും വിധേയരാവയര്‍ നിരവധിയുണ്ട്.ആകൂട്ടത്തില്‍ പല പ്രമുഖരും ഉണ്ട്… എന്നാല്‍, കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന അവസ്ഥയാണിപ്പോള്‍ അര്‍ണബിന്റേത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ആരാധകരാണ് ഇപ്പോള്‍ അര്‍ണബിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആ ഇടയല്‍ എന്താണെങ്കിലും ഇപ്പോള്‍ കാര്യമായി കൊണ്ടിരിക്കുകയാണ്. ‘രാജ്യദ്രോഹി, കൂട്ടിക്കൊടുപ്പുകാരന്‍ അര്‍ണബ്’ എന്ന ഹാഷ്ടാഗ് അതുകൊണ്ട് തന്നെ ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്….

അടുത്തിടെ റിപ്പബ്ലിക് ടി.വിയില്‍ നടന്ന ചര്‍ച്ചയില്‍ ഷാരൂഖിന്റെ ദേശസ്‌നേഹത്തെ അര്‍ണബ് ചോദ്യം ചെയ്തിരുന്നു. പാക് ചാര സംഘടന ഐ.എസ്.ഐയുടെ അനുഭാവിയായ ടോണി ആശായിയുമായി ഷാരൂഖിന് ബിസിനസ് ബന്ധമുണ്ടെന്നും അന്ന് അര്‍ണബ ആരോപിക്കുകയുണ്ടായി.

സത്യത്തില്‍ ടോണി ആശായിയുടെ യഥാര്‍ഥ നാമം അസീസ് ആശായി എന്നാണ്. തീവ്രവാദത്തെ പിന്തുണക്കുന്ന ആശായിമായുള്ള ഷാരൂഖ് ഖാന്റെ ബിസിനസ് കരാറുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇയാളുമായി ഇടപാടില്ലെങ്കില്‍ അക്കാര്യം നിഷേധിച്ച് ഷാരൂഖ് പ്രസ്താവന ഇറക്കണമെന്നെല്ലമാണ് അര്‍ണബ് ആവശ്യപ്പെട്ടിരുന്നത്.

ഇതോടെ തങ്ങളുടെ ഇഷ്ടതാരത്തെ അപമാനിച്ചതില്‍ പ്രകോപിതരായ ആരാധകര്‍ അര്‍ണബിനെ രാജ്യദ്രോഹിയും കൂട്ടിക്കൊടുപ്പുകാരനുമായി ട്വിറ്ററില്‍ പ്രഖ്യാപിക്കുകയായിരുന്നു. ‘ദേശദ്രോഹി, ദല്ലാ, അര്‍ണബ്’ എന്ന ഹിന്ദിയിലുള്ള ഹാഷ്ടാഗ് നിരവധി പേരാണ് ഇതിനോടകം തന്നെ പങ്കുവെച്ചിരിക്കുന്നത്.ഷാരൂഖ് ഖാന്റെ ആരാധകര്‍ക്ക് മാത്രമല്ല… ഷാരൂഖിനും അര്‍ണബിനോടുള്ളത് വിയോജിപ്പ് തന്നെയാണെന്ന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വെളിപ്പെട്ടിട്ടുള്ളതാണ്… വര്ഷങ്ങള്ക്ക് മുന്‍പ് ഇരുവരും പങ്കെടുത്ത പൊതുപരിപാടിയില്‍ അര്‍ണബിന് കുറിക്ക് കൊള്ളുന്ന മറുപടി ഷാരൂഖ്? നല്‍കിയാണ് ആ വിയോജിപ്പ് ഷാരൂഖാന്‍ വെളിപ്പെടുത്തിയത്..ആ വീഡിയോയും വിഡിയോയും പലരും പങ്കുവെക്കുന്നുണ്ട്. കൂടാതെ കരണ്‍ ജോഹറുമൊത്തുള്ള ടി.വി ഷോയില്‍ അര്‍ണബിനെ ഷാരൂഖ്? പരിഹാസ രൂപേണ അനുകരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

രാജ്യത്ത് ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതില്‍ പേരുകേട്ട ചാനലാണ് റിപ്പബ്ലിക്ക് ടീവി എന്ന ആരോപണം നേരത്തെ തന്നെ അര്‍ണബ് ഗോസ്വാമിക്കെതിരെ പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചതിന് പൈധോണി പൊലീസ്? കഴിഞ്ഞമാസം അര്‍ണബിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി….

ഏപ്രില്‍ 14ന് ബാന്ദ്ര റെയില്‍വേ സ്‌റ്റേഷന് സമീപം തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ അടുത്തുള്ള മുസ്‌ലിം പള്ളിയുമായി ചേര്‍ത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. റാസ എജുക്കേഷന്‍ വെല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ശൈഖാണ് പരാതി നല്‍കിയത്.

കൂടാതെ, പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയില്‍ സോണിയ ഗാന്ധിയെ ചേര്‍ത്ത് നടത്തിയ പരാമര്‍ശത്തില്‍ ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ്. സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പൊലീസും അര്‍ണബിനെതിരെ കേസെടുത്തിരുന്നു.

മൊത്തത്തില്‍, ആദ്യം പറഞ്ഞത് പോലെ നുണ പറയാനും ആക്രോശിക്കാനും മാത്രം വാതുറക്കുന്ന, ഭരണകൂട അജണ്ടകളുടെ സൂക്ഷിപ്പുകാരനുമായ ഈ വൃത്തിഹീന മാധ്യമ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന മാധ്യമതൊഴിലാളിക്ക് ഇപ്പോള്‍ നല്ല സമയമാണ്… കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ആരെങ്കിലും ഒന്ന് ഹിന്ദിയില്‍ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കിയിരുന്നെകില്‍ എത്ര നന്നായിരുന്നു.

ചാനല്‍ചര്‍ച്ചകളില്‍ അവതാരകന്‍ അല്ല മിടുക്കനാകേണ്ടതെന്ന് ഏഷ്യാനെറ്റ് സ്ഥാപകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ശശികുമാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ചാനലായ ‘ദ ക്യു’വിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചാനലില്‍ വരുന്നവര്‍ക്ക് പറയാനുള്ള മതിയായ അവസരം കൊടുക്കണം. അവര്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. അവതാരകന്റെ ആധിപത്യമുണ്ടാകുന്നത് നല്ല പ്രവണതയല്ല.

പല ഇംഗ്ലീഷ് ചാനലുകളിലും അവതാരകര്‍ മിടുക്കരാകാന്‍ ശ്രമിക്കുന്നതും പ്രത്യേക അജന്‍ഡയില്‍ പ്രവര്‍ത്തിക്കുന്നതും കാണാം. സത്യാന്വേഷണമല്ല ഉദ്ദേശ്യം. ഇന്നയാളെ ഒന്നുമല്ലാത്തവനാക്കണം എന്നൊക്കെ അജന്‍ഡ വച്ച് നടത്തുന്ന പരിപാടിയാണത്. നമ്മള്‍ അതിലേക്ക് അധഃപതിക്കാതിരിക്കണം.

ഇവിടത്തെ അവതാരകര്‍ അര്‍ണബ് ഗോസ്വാമിക്ക് പഠിക്കുകയാണെന്നുവേണം കരുതാന്‍. അത്തരം രീതി നടപ്പാക്കുന്നതിലൂടെ ടിആര്‍പി വര്‍ധിപ്പിക്കാനും കൂടുതല്‍ പരസ്യം നേടാനും പറ്റും. എന്നാല്‍, ജനങ്ങള്‍ക്ക് വേണ്ടത് എറിഞ്ഞുകൊടുക്കുക എന്നതല്ല ഉത്തരവാദ ജേണലിസം. അത് മയക്കുമരുന്ന് വില്‍ക്കുന്ന ആളുടെ പദ്ധതിയാണ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ മയക്കുമരുന്നാണ് വേണ്ടതെന്നുകരുതി മയക്കുമരുന്ന് വില്‍ക്കുക എന്നതായിരിക്കും അവരുടെ ചിന്ത. ഒരിക്കലും ആ രീതി ജേണലിസത്തില്‍ സ്വീകരിക്കാന്‍ പാടില്ല.

സ്പീക്കറെ അപമാനിച്ചത് തെറ്റ്
സ്പീക്കറെ ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത് ശരിയല്ല. ബഹുമാന്യമായ പദവിയാണത്. ജനാധിപത്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിനെയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്.സിപിഐ എം ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയതെങ്ങനെയെന്ന് അന്വേഷിക്കണം. അത്തരമൊരു പരിശോധന ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്. ഞാനാണ് ചാനല്‍ തലവനെങ്കില്‍, അങ്ങനെയൊരു അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ എന്റെ പോരായ്മയായിട്ടാണ് കാണുക. ഞാന്‍ നയിക്കുന്ന സ്ഥാപനത്തിന്റെ പോരായ്മയായിട്ടാണ് വിലയിരുത്തുക.

ബഹിഷ്‌കരിക്കുകയെന്നത് ജനാധിപത്യരീതിയല്ല എന്നൊക്കെ ചിലര്‍ പറഞ്ഞതായി വായിച്ചു. ഞാന്‍ അതില്‍ പങ്കെടുക്കില്ല, ആ ചാനല്‍ കാണില്ല എന്നുപറഞ്ഞാല്‍, ഞാന്‍ എങ്ങനെയാണ് ജനാധിപത്യ വിരുദ്ധനാവുക. അങ്ങനെ പറയുകയെന്നത് അവരവരുടെ അവകാശമാണ്. ചര്‍ച്ചയില്‍ മനഃപൂര്‍വം അവരെ മോശമാക്കുന്നുവെന്ന് സിപിഐ എമ്മിന് തോന്നുന്നു. ചര്‍ച്ചയില്‍ ഒരാളെ പങ്കെടുപ്പിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ പങ്കെടുത്തെന്ന് വരികയും ചെയ്യും. എന്നാല്‍, പങ്കെടുത്ത ആള്‍ക്ക് പറയേണ്ടത് പറയാനും പറ്റില്ല. അങ്ങനെയൊരു വൈരുധ്യമാണുള്ളത്.

പ്രശ്നം പരിഹരിക്കേണ്ടത് ഏഷ്യാനെറ്റ്
മുഖ്യധാരാ മാധ്യമമായ തങ്ങളെ ഒരു പാര്‍ടി ബഹിഷ്‌കരിക്കുമ്പോള്‍ ആ പ്രശ്നം പരിഹരിക്കാന്‍ തീര്‍ച്ചയായും ഏഷ്യാനെറ്റ് മുന്‍കൈ എടുക്കണം. നമ്മുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം. അത്തരത്തില്‍ ആഭ്യന്തരമായ വിലയിരുത്തല്‍ വേണം. നമ്മള്‍ ചെയ്തത് ശരിയാണോ, സിപിഐ എമ്മിനെ മോശമായി പരിഗണിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ എന്നതൊക്കെ വിശദമായി പരിശോധിക്കണമെന്നും ശശികുമാര്‍ ആവശ്യപ്പെട്ടു.

Vinkmag ad

Read Previous

ബാബരി പള്ളി തതര്‍ത്തതിന് ശിക്ഷ തൂക്കുകയറായാലും സ്വീകരിക്കുമെന്ന് ഉമാഭാരതി

Read Next

തമിഴ്നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു; കടുംകൈ സൈബർ ആക്രമണത്തിൽ മനംനൊന്ത്

Leave a Reply

Most Popular