രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ തോതിൽ വൻ വര്‍ദ്ധന. വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,01,139 ആയി.
നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം പതിനായിരത്തിലധികം രോഗികളെന്നർത്ഥം.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 3163 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇന്നലെ 1,185 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 21,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
