കോവിഡ് ബാധിതരുട എണ്ണത്തില്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള വര്‍ധനവ്. 24 മണിക്കൂറിനിടെ 6088 പോസിറ്റീവ് കേസുകളും 148 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 118447 ആയി. 3583 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 66330 ആണ്. 48534 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വലിയതോതിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2345 പോസിറ്റീവ് കേസുകളും 64 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 41,642ഉം മരണം 1454ഉം ആയി. മുംബൈയിലാണ് രോഗവ്യാപനം കൂടുതല്‍. 25317 പോസിറ്റീവ് കേസുകളും 882 മരണവും റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ 47 പേര്‍ക്ക് കൂടി രോഗം പിടിപ്പെട്ടു.
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 776 പുതിയ കേസുകളും ഏഴ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയില്‍ മാത്രം 567 പുതിയ രോഗികള്‍. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 13,967ഉം, മരണം 94ഉം ആയി. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 371 കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 12910ഉം, മരണം 733ഉം ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ 571 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 11659 ആയി. രാജസ്ഥാനില്‍ 212 പേര്‍ കൂടി രോഗബാധിതരായി. ആകെ പോസിറ്റീവ് കേസുകള്‍ 6227 ആയി ഉയര്‍ന്നു.
