രാജ്യത്ത് ആശങ്കയൊഴിയാതെ കോവിഡ് ഭീതി വളരുകയാണ്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 18,653 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 507 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,144 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
3,47,979 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 13,153 പേര്‍ രോഗമുക്തരായി. 17,400 പേര്‍ ഇതുവരെ മരണമടഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ 86 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയെന്നും ഐ.സി.എം.ആർ അറിയിച്ചു. 2,17,931 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. 1,74761 പേർക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കോവിഡ് രോഗികളിൽ ഒന്നാമത്. ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്.
അതേസമയം, നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളുടെ രണ്ടാം ഘട്ടം ഇന്ന് നിലവിൽ വരും. മെട്രോയും അന്താരാഷ്ട്ര വിമാന സർവീസുകളുമില്ലെങ്കിലും രണ്ടാം ഘട്ട ലോക്ഡൗൺ ഇളവിൽ രാത്രി കർഫ്യുവിൻെറ സമയം 10 മണി മുതൽ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്.
