രാജ്യത്ത് വീണ്ടും സിഎഎ വിരുദ്ധ പ്രക്ഷോഭം ആളികത്തുന്നു; അസമില്‍ വിദ്യര്‍ത്ഥികള്‍ തെരുവില്‍

അഞ്ച് മാസത്തെ നീണ്ട ഇടവേളയ്ക്ക്‌ശേഷം രാജ്യത്ത് സിഎഎ വിരുദ്ധ സമരം സജീവമാകുന്നു. ശക്തമായ പൗരത്വവിരുദ്ധ സമരങ്ങള്‍ നടന്ന അസാമിലാണ് പൗരത്വ വിരുദ്ധ പ്രക്ഷേഭം വീണ്ടുമാരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നത്. അസം സ്റ്റുഡന്‍സ് യൂണിയന്‍ പ്രവര്‍ത്തകര്‍ മോട്ടോര്‍ സൈക്കില്‍ റാലി നടത്തിയാണ് സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പൗരത്വ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും നഗരത്തിലുമായി സമരക്കാര്‍ ബൈക്ക്‌റാലിനടത്തി.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച്മുതല്‍ രാജ്യത്ത് പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

അതേ സമയം സിഎഎ നിയമങ്ങള്‍ രൂപികരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം മൂന്ന് മാസം കൂടി ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.

Vinkmag ad

Read Previous

ജർമ്മൻ കമ്പനിയുടെ കൊവിഡ് വാക്സിൻ: ചൈനയിൽ പരീക്ഷണം ആരംഭിച്ചു

Read Next

രാത്രിമഴ:വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം:കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പൊട്ടി

Leave a Reply

Most Popular