രാജ്യത്ത് വീണ്ടും ഒറ്റദിവസം ലക്ഷത്തിനടുത്ത് രോഗികൾ; മരണ നിരക്കിലും ലോകത്ത് ഒന്നാമത്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 42 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 90,802 പേര്‍ക്ക് രോഗബാധ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തൊണ്ണൂറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 1,016 രോഗികള്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ മരണസംഖ്യ 71,642.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 42,04,613 പേര്‍ക്കാണ്. മരണ നിരക്ക് 1.70 ശതമാനവും രോഗമുക്തി നിരക്ക് 77.31 ശതമാനവുമാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. worldometer കണക്കുപ്രകാരമാണിത്

കഴിഞ്ഞ ദിസം 31,110 പുതിയ കോവിഡ് കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഒരുലക്ഷത്തിനടുത്ത്(91,723) കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1000ത്തിലധികം മരണം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും ഇപ്പോഴത് 500ത്താഴെ മാത്രമാണത്.

Vinkmag ad

Read Previous

രാജ്നാഥ് സിംഗിൻ്റെ കൂടിക്കാഴ്ചയ്ക്ക് ശേഷവും ഭീഷണിയുമായി ചൈന; യുദ്ധമുണ്ടായാൽ വിജയിക്കില്ലെന്ന് മുന്നറിയിപ്പ്

Read Next

സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി

Leave a Reply

Most Popular