രാജ്യത്ത് ഫേസ്ബുക്കിനെയും വാട്സാപ്പിനേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രസ്താവന.
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫേസ്ബുക്ക് ഇന്ത്യയിലെ കമ്പനിയുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
അവര്‍ ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുകയണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒടുവില്‍ ഒരു അമേരിക്കന്‍ മാധ്യമം ഫേസ്ബുക്കിനെ കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്നും രാഹൂല്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളുടെ ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
