രാജ്യത്ത് നീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രക്ഷയില്ലെന്നാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. ഡല്‍ഹി കലാപ കേസുകളില്‍നിന്ന് ബി.ജെ.പി നേതാക്കളെ രക്ഷിക്കാനാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും അദ്ദഹേ ആരോപിച്ചു.
പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന്റെ ബഞ്ചില്‍നിന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കാണ് മാറ്റിയത്.
കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ ജസ്റ്റിസ് മുരളീധര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസെടുക്കുന്നതിന് എത്രപേര്‍ കൊല്ലപ്പെടുകയും എത്ര വീടുകള്‍ കത്തി ചാമ്പലാകുകയും വേണമെന്ന് ഒരു ഘട്ടത്തില്‍ സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായി ജസ്റ്റിസ് മുരളീധര്‍ ചോദിച്ചിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കക്ഷിചേരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ നോട്ടീസയച്ചു.
