രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 68,898 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയി ഉയർന്നു. ഇത്തരത്തിൽ തുടർന്നാണ് ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുമെന്ന് വിലയിരുത്തൽ
ഒറ്റ ദിവസത്തിനിടെ 983 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 54,849. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 6,92,028 പേർ ചികിത്സയിലാണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 21 ലക്ഷം കടന്നു. ആകെ 21,58,947 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ആറര ലക്ഷത്തോടടുക്കുന്നു. ഇതുവരെ 6,43,289 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ കേസുകള്‍ 3,61,435 ആയി. ആന്ധ്രാപ്രദേശിൽ 3,25,396 പേർക്കും കർണാടകയിൽ 2,56,975 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
