രാജ്യം മുഴുവന്‍ കടുത്ത നിയന്ത്രണങ്ങളില്‍ മുന്നോട്ട് പോകുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനവ്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ അനുസരിച്ച് കേന്ദ്രം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകള്‍ക്ക് പുറമെ രാജസ്ഥാനിലും ഒഡീഷയിലും ഇന്ന് ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 206 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ അയ്യായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഗുജറാത്തിലേത് ആറായിരം കടന്നു. മരണം 368ഉം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. പതിനയ്യായിരം കടന്നു. മരണം 617 ഉം. 55 വയസിന് താഴെ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്ത സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍മാരോട് മാസത്തില്‍ പതിനഞ്ച് ദിവസം ജോലിയില്‍ പ്രവേശിക്കാന്‍ മുംബൈ ആരോഗ്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന നടപടി തുടരുകയാണ്. 1200 പേരുമായി മഹാരാഷ്ട്രയില്‍ നിന്ന് ഇന്നൊരു ട്രെയിന്‍ ബിഹാറിലേക്ക് പുറപ്പെട്ടു. അതിനിടെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെത്തിയ തൊഴിലാളികളുടെ മേല്‍ കേന്ദ്ര നിര്‍ദേശം ലംഘിച്ച് അണിനാശിനി പ്രയോഗിച്ചു. അവശ്യ സേവനങ്ങളുമായി ബന്ധമില്ലാത്ത ഒരു ഫയലും ഈ മാസാവസാനം വരെ കൈമാറരുതെന്ന് വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചു.
