രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 25,26,193 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 996 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 49,036 ആയി ഉയർന്നു. 1.94 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
18,08,937 പേര്‍ രോഗമുക്തി നേടി. നിലവിൽ 6,68,220 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 71.61 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്ത്യയിൽ ഓഗസ്റ്റ് 14 വരെ മൊത്തം 2,85,63,095 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു. 8,68,679 സാമ്പിളുകൾ വെള്ളിയാഴ്ച പരിശോധിച്ചു.

Tags: covid 19|india