രാജ്യത്ത് കോവിഡ് നിയന്ത്രണാതീതം; 24 മണിക്കൂറിൽ 11,929 പുതിയ രോഗികൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 311 കോവിഡ് മരണം. രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 11,929 കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ആകെ കൊവിഡ് രോഗികള്‍ 3,20,922 ആയി.

 

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോ​ഗികളുളളത്. 104568 പേർക്കാണ് ഇതുവരെ ഇവിടെ രോ​ഗം ബാധിച്ചത്. തമിഴ്നാട്ടിൽ 42687 രോ​ഗബാധിതരാണ് ഇപ്പോഴുള്ളത്. ഡൽഹിയിൽ 38958 പേർ കൊവിഡ് ബാധിതരായെന്നാണ് റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് രോ​ഗമുക്തി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തി . 50.59 ശതമാനം പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Vinkmag ad

Read Previous

അതിർത്തിയിൽ നേപ്പാൾ സേന അടത്തിയത് അതിക്രമം; ഗ്രാമീണനെ വലിച്ചിഴച്ച് കൊണ്ടുപോയി

Read Next

രാജ്യത്തെ കോവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബറിൽ; അഞ്ച് മാസം ഇപ്പോഴത്തെ നില തുടരും

Leave a Reply

Most Popular