രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

രാജ്യത്ത്‌കോവിഡ് ബാധിതരുടെ എണ്ണത്തിത്തില്‍ വന്‍വര്‍ധനവ്. നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണം 21000 കടന്നു. 680 ലധികം പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 49 പേര്‍ മരിച്ചെന്നും 1486 പേര്‍ക്ക് രോഗ സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം കത്തയച്ചിട്ടുണ്ട്. പരിശോധന കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത് കോവിഡ് പ്രതിരോധ പ്രവ4ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

രാജസ്ഥാനിലെ ജയ്പൂരില്‍ 55 വയസുകാരിയും ആസാദ് പൂര്‍ മണ്ടിയിലെ കച്ചവടക്കാരനും ഇന്നലെ കോവിഡ് മൂലം മരിച്ചു. രാജസ്ഥാനില്‍ 152 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 27ഉം രോഗബാധിതര്‍ 1888ഉം ആണ്. ഡല്‍ഹിയിലെ രോഗബാധിതര്‍ 2248 ഉം മരണം 48 ഉം ആണ്. ഉത്തര്‍പ്രദേശില്‍ രോഗബാധിതര്‍ 1442 ആയി. ജമ്മുകശ്മീരില്‍ 27 പേര്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 5600 കടന്നു. മരണ സംഖ്യ 269 ആയി. 468 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം പത്ത് പേര്‍ മരിച്ചു. 789 പേര്‍ക്ക് രോഗം ഭേദമായി. ധാരാവിയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 189 ആയി.

Vinkmag ad

Read Previous

ലുലു ഗ്രൂപ്പിന്റെ ഇരുപത് ശതമാനം ഓഹരികള്‍ അബുദബി രാജകുടുംബാംഗം സ്വന്തമാക്കി

Read Next

കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു; നാലുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലമാണ് മരിച്ചത്

Leave a Reply

Most Popular