രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ വിധം രൂക്ഷമാകുന്നു. രാജ്യത്ത് ഇന്നലെ മാത്രം 7964 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,763 ആയി ഉയര്‍ന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 265 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നതും ഇന്നലെയാണ്.
അതേസമയം, കോവിഡ് ഭേദമായവരുടെ എണ്ണം 82,370 ആയി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. ഉത്തർപ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം 10,000ത്തിലേക്ക് അടുക്കുകയാണ്.
രാജ്യത്ത് ലോക്ഡൗണിൻ്റെ നാലാം ഘട്ടം ഞായറാഴ്ച അവസാനിക്കും. നാളെ നടക്കുന്ന മൻകീബാത്ത് പ്രസംഗത്തിൽ മോദി ലോക്ഡൗണിനെ കുറിച്ച് പ്രസ്താവന നടത്തുമെന്നാണ് സൂചന. തുടര്‍ച്ചയായ രണ്ടാംദിനമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം 7000 കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ന് മുകളില്‍ ആളുകളിലാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
