രാജ്യത്തെ കോവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബറിൽ; അഞ്ച് മാസം ഇപ്പോഴത്തെ നില തുടരും

രാജ്യത്തെ കോവിഡ് വ്യാപനം പരമാവധിയിലെത്തുന്നത് നവംബറിലായിരിക്കുമെന്ന് ഐസിഎംആർ. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന അവസ്ഥയിൽ ആശങ്ക വർദ്ധിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാത്രം 11,500 പേർക്കാണ് രോഗം ബാധിച്ചത്. എന്നാൽ അഞ്ച് മാസം കൂടി ഇതെ അവസ്ഥയിൽ തുടരുമെന്ന് ഐസിഎംആർ വിലയിരുത്തുന്നു. നവംബർ പകുതിയോടെ മാത്രമേ വ്യാപനം പരകോടിയിലെത്തുകയുള്ളൂ.

അതേസമയം പരിശോധനകളുടെ എണ്ണം കുറയുന്നതിനെതിരെ മുന്നറിപ്പുമായ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ പ്രതിദിന ശരാശരി വര്‍ധിപ്പിക്കണം എന്ന് നിര്‍ദേശിച്ചു.

ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആകും കൊവിഡ് വ്യാപനം പരമാവധിയില്‍ എത്തുകയെന്ന മുന്‍ നിലപാട് ഐസിഎംആര്‍ ഭേദഗതിപ്പെടുത്തി. പകരം കൊവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെയാകും. അതായത് അഞ്ച് മാസം കൂടി കൊവിഡ് വ്യാപനം രാജ്യത്ത് ഇതേപടി തുടരുമെന്നാണ് ഐസിഎംആര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് പൊതുജനാരോഗ്യ നടപടികള്‍ 60 ശതമാനം വരെ ഫലപ്രദമായി ഉയര്‍ന്നു. മരണനിരക്ക് 60 ശതമാനത്തിലധികം കുറയ്ക്കാനും ലോക്ക്ഡൗണിന് സാധിച്ചതായി പഠനം വ്യക്തമാക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന് ഐസിഎംആര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇന്നലെ രാത്രിയോടെ തന്നെ ആരോഗ്യ മന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. നാളെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ യോഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിമാരെ ധരിപ്പിക്കും.

Vinkmag ad

Read Previous

നേപ്പാളിൻ്റെ നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

Read Next

രോഗം വന്ന വഴി തിരിച്ചറിയാനാകാതെ തിരുവനന്തപുരം; മൂന്നാമത്തെ മരണത്തിലും രോഗം ബാധിച്ച വിധം അജ്ഞാതം

Leave a Reply

Most Popular