രാജ്യത്തെ ഏറ്റവും മോശം അവസ്ഥ മഹാരാഷ്ട്രയിലും ഗുജറാത്തിലും; മരണ സംഖ്യയും ഉയരുന്നു

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തിന് ശമനമില്ല. ഒരു ദിവസത്തിനിടെ 2436 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52667 ആയി ഉയര്‍ന്നു.

നാളിതുവരെ 1695 പേരാണ് കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്. 24 മണിക്കൂറിനിടെ 60 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് സംസ്ഥാനത്തിന് നേരിയ ആശ്വാസമായി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച 15,786 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം പുതുതായി 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1583 ആയി ഉയര്‍ന്നു. ഇന്ന് ധാരാവിയില്‍ ആര്‍ക്കും തന്നെ മരണം സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 405 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം സംസ്ഥാനത്ത് 14468 ആയി. 6636 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 888 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളില്‍ 149 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3816 ആയി. ഗോവയില്‍ കോവിഡ് ബാധിതരുടെ എണ്ണം 67 ആയി. 48 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി ഗോവ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മണിപ്പൂരില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി.

ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം 36 ആയി. 32 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. പഞ്ചാബില്‍ 24 മണിക്കൂറിനിടെ 21 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 128 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്ത് 2081 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

Vinkmag ad

Read Previous

ഡൽഹിയിൽ നിന്നും നിന്ന് ബെംഗളൂരുവിലത്തിയിട്ടും നിരീക്ഷണത്തിൽ പോകാൻ വിസമ്മതിച്ച് കേന്ദ്രമന്ത്രി മന്ത്രി; മന്ത്രിയായതിനാൽ ഇളവുണ്ടെന്ന് കർണാടക സർക്കാരും

Read Next

ഡൊണൾഡ് ട്രംപിൻ്റെ ട്വീറ്റുകൾക്ക് താഴെ വസ്തുത പരിശോധന ടാഗ് നൽകി ട്വിറ്റർ; പ്രസിഡൻ്റിൻ്റെ കള്ളത്തരങ്ങൾ അവിടെതന്നെ പൊളിച്ചടുക്കി

Leave a Reply

Most Popular