രാജ്യത്ത് കോവിഡ് രോഗത്തിൻ്റെ പിടിയിലമരുന്നു. ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 19,906 പേർക്ക് വൈറസ് ബാധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ 5,28,859 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 2,03,051 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 3,09,713 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് ഇതുവരെ 16,095 പേർ മരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 2,31,095 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐ.സി.എം.ആർ അറിയിച്ചു. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ്.

Tags: covid 19|india