രാജ്യം അതീവ ആശങ്കയിൽ: ഒറ്റ ദിവസം 45,720 പേര്‍ക്ക് കോവിഡ്; 1129 മരണവും

രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. ഒറ്റ ദിവസം പോസ്റ്റീവാകുന്ന രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിൽ 45,720 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

ആകെ രോഗികളുടെ എണ്ണം 12.3 ലക്ഷം കടന്നു. ഒറ്റ ദിവസത്തെ മരണ സംഖ്യ 1000 കടന്നു. 1129 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. ആകെ മരിച്ചവരുടെ എണ്ണം 29,861 ആയി.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 പേര്‍ക്ക് ഇത് വരെ രോഗം സ്ഥീരികരിച്ചു. 7,82,606 പേര്‍ ഇത് വരെ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.

മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍ ആറായിരവും തമിഴ്‌നാട്ടില്‍ അയ്യായിരവും കടന്നു. ആകെ രോഗികള്‍ 75000 കടന്ന കര്‍ണ്ണാടകത്തില്‍ മരണം 1500 പിന്നിട്ടു.

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലേറെ കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി.

Vinkmag ad

Read Previous

കുറ്റപത്രം ഭാഗികം: പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്

Read Next

കോവിഡിനെ തടയാനാകാതെ രാജ്യം: ഒറ്റ ദിവസം 49310 രോഗികൾ; 740 മരണം

Leave a Reply

Most Popular