രാജസ്ഥാൻ സർക്കാരിൽ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയത് കോൺഗ്രസിന് ആശ്വാസം പികർന്നിട്ടുണ്ട്. സച്ചിൻ പൈലറ്റുമായി അനുനയ ശ്രമങ്ങൾ കോൺഗ്രസ് സജീവമാക്കിയിട്ടുണ്ട്.
എന്നാൽ കോൺഗ്രസിലെ പ്രശ്നങ്ങൾ വേണ്ടരീതിയിൽ മുതലെടുക്കാൻ കഴിയാത്തത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ ബിജെപിയിലെത്തിക്കാൻ മുൻ മുഖ്യമന്ത്രി വസിന്ധര രാജസിന്ധ്യ മുൻകൈ എടുക്കുന്നില്ലെന്ന പരാതിയും ഉയർന്നു.
ഇതിനിടെ വസുന്ധര അശോക് ഗലോട്ടിനെ സഹായിക്കുന്ന നയമാണ് നടപ്പിലാക്കുന്നതെന്ന് വിമർശനവുമായി ബിജെപി ഘടകകക്ഷിനേതാവ് രംഗത്തെത്തി. രാഷ്ട്രീയ ലോക്താന്ത്രിക പാർട്ടി നേതാവായ ഹനുമാൻ ബെനിവാളാണ് ആരോപണം ഉന്നയിച്ചത്.
ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സ്വന്തം സഖ്യകക്ഷിയിൽ നിന്നും ലഭിച്ചത്. വസുന്ധര രാജസിന്ധ്യ നാനുമായി അടുപ്പമുള് കോൺഗ്രസ് എംഎൽഎമാരോട് അശോക് ഗലോട്ടിനെ സഹായിക്കാനാണ് ഉപദേശിച്ചതെന്നാണ് ഹനുമാൻ ഉയർത്തിയ ആരോപണം. സംസ്ഥാനത്ത് ബിജെപി യാതൊരു സാധ്യതയും കാണുന്നില്ല എന്നതിന് തെളിവാണ് ഇത്തരം ആരോപണങ്ങളെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
