രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, അനില്‍ അക്കര, കെ. ബാബു എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

വാളയാര്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരണം. എം.പിമാരായ രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, എം.എല്‍.എമാരായ അനില്‍ അക്കര, കെ. ബാബു എന്നിവരുടെ കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.

കൊവിഡ് സ്ഥിരീകരിച്ചയാള്‍ വാളയാര്‍ അതിര്‍ത്തി കടക്കുന്ന സമയത്ത് ഇവര്‍ അവിടെയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്വാറന്റൈന്‍ നിര്‍ദേശിച്ചത്. ക്വാറന്റൈന്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നിരന്തരം വാളയാറില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈന്‍ നിര്‍ദേശിക്കാത്തതില്‍ രാഷ്ട്രീയമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Vinkmag ad

Read Previous

സുരക്ഷ മുൻകരുതലുകൾ ഒന്നുമില്ല!! രാംലീല മൈതാനിയിൽ ഞെട്ടിക്കുന്ന കാഴ്ച; രജിസ്ട്രേഷനായി മൈതാനിയിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ

Read Next

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 5,611 പേര്‍ക്ക് പുതുതായി രോഗം, ആശങ്കയുയര്‍ത്തി തമിഴ്നാട്

Leave a Reply

Most Popular