രഞ്ജൻ ഗൊഗോയിയുടെ കുടുംബത്തിൽ രണ്ട് മാസം മുമ്പും സ്ഥാനലബ്ധി; രാഷ്ട്രപതി നൽകിയത് സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിന് മുമ്പ്  അദ്ദേഹത്തിൻ്റെ സഹോദരനെ ഉന്നത പദവിയിലേക്ക് നാമനിർദ്ദേശം ചെയ്തു. റിട്ട. എയർ മാർഷൽ അൻജൻ ഗൊഗോയിയെ സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവിയിലേക്കാണ് രാഷ്ട്പതി നാമനിർദ്ദേശം ചെയ്തത്.

രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലെത്തിക്കുന്നതിന് രണ്ട്മാസം മുമ്പതന്നെ സഹോദരനെ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള നോഡല്‍ ഏജന്‍സിയായ എന്‍.ഇ.സിയിലെ ഒരു മുഴുവന്‍ സമയ അംഗമായി നാമനിർദ്ദേശം ചെയ്തിരുന്നു.

എൻ‌ഇസിയുടെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത അംഗമായിവിരമിച്ച മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ സമിതിയിലെത്തുന്നതെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്.

രഞ്ജൻ ഗൊഗോയിയുടെ സ്ഥാനലബ്ധി വലിയ വിവാദമുണ്ടാക്കുന്ന സമയത്താണ് മൂത്ത സഹോദരനും ഇത്തരത്തിൽ ഉയർന്ന സ്ഥാനം ലഭിച്ച വാർത്ത പുറത്തുവരുന്നത്. തങ്ങൾക്കായി വിടുപണി ചെയ്ത ഉദ്യോഗസ്ഥർക്കാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ബിജെപി സ്ഥാനമാനങ്ങൾ നൽകുന്നതെന്ന വിമർശനമാണ് ഉയരുന്നത്.

 

Vinkmag ad

Read Previous

ക്വാറൻ്റീനിൽ കഴിയുന്നവർക്ക് മോദിയുടെ പ്രസംഗങ്ങൾ നൽകും; മുഷിപ്പ് മാറ്റാൻ അച്ചടിച്ച പ്രസംഗങ്ങൾ

Read Next

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

Leave a Reply

Most Popular