രജ്ഞന്‍ ഗൊഗോയിയുടെ സോഹദരനും സഹമന്ത്രിയുടെ പരിഗണന; മുന്‍ ചീഫ് ജസ്റ്റിസിന്റെ കുടുംബത്തെ ഏറ്റെടുത്ത് ബിജെപി സര്‍ക്കാര്‍

ബാബരി മസ്ജിദ് – അയോദ്ധ്യാ ഭൂമി തര്‍ക്കകേസ് മോദിയുടെ കോടികളുടെ അഴിമതികേസ് എന്നി പ്രമാധമായ നിരവധി കേസുകള്‍ പരിഗണിച്ച മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിക്ക് എം പിസ്ഥാനത്തിന് പിന്നാലെ വിരമിച്ച് സഹോദനും സഹമന്ത്രിയ്ക്ക് തുല്യമായ സ്ഥാനം.

രണ്ട് മാസം മുമ്പാണ് റിട്ട. എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവന്‍ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍ഇസിയിലെ ഒരു മുഴുവന്‍ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ ജനുവരി 24ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍, അഞ്ജന്‍ ഗൊഗോയിയെ എന്‍ഇസി അംഗമായി മൂന്ന് വര്‍ഷത്തേക്ക് നിയമിച്ചതായി അറിയിച്ചു. അദ്ദേഹം സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ മൂന്ന് വര്‍ഷത്തേക്ക് അല്ലെങ്കില്‍ മറ്റൊരു വിജ്ഞാപനം പുറത്തിറക്കുന്നതുവരെ തുടരാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

എന്‍ഇസിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. 2013 ഫെബ്രുവരിയിലാണ് അഞ്ജന്‍ ഗൊഗോയി വ്യോമസേനയില്‍ നിന്ന് വിരമിക്കുന്നത്. എന്‍ഇസി അംഗമായി മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമച്ചിരിക്കുന്നതെന്ന് ജനുവരി 24ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

Vinkmag ad

Read Previous

ക്വാറൻ്റീനിൽ കഴിയുന്നവർക്ക് മോദിയുടെ പ്രസംഗങ്ങൾ നൽകും; മുഷിപ്പ് മാറ്റാൻ അച്ചടിച്ച പ്രസംഗങ്ങൾ

Read Next

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

Leave a Reply

Most Popular