ഉത്തർപ്രദേശിൽ ബ്രാഹ്മണർക്കെതിരെ യോഗി സർക്കാർ നടപടികൾ കൈക്കൊള്ളുന്നെന്ന വിവാദം കത്തുകയാണ്. അടുത്ത സമയത്ത് നടന്ന ഏറ്റുമുട്ടൽ കൊലകളെ ചുറ്റിപ്പറ്റിയാണ് വിവാദം കത്തിക്കയറിയത്. എന്നാൽ ഇതിന് മറുപടിയായി സംസ്ഥാനത്തെ ഏറ്റുമുട്ടൽ കൊലകളുടെ കണക്ക് പിറത്ത് വിട്ടിരിക്കുകയാണ് യോഗി സർക്കാർ.
സംസ്ഥാനത്ത് 2017 മാർച്ച് മുതൽ 2020 ആഗസ്റ്റ് വരെ 124 പേരെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതില്‍ 45 പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ബ്രാഹ്മണര്‍ വെറും 11 പേരാണ് ഉള്ളത്. എട്ട് പേര്‍ യാദവരാണ്. ബാക്കിയുള്ള 58 പേര്‍ താക്കൂര്‍, വൈശ്യ, പിന്നോക്ക, എസ്‌സി, എസ്ടി വിഭാഗത്തില്‍ വരുന്നവരാണെന്നും യോഗി സര്‍ക്കാര്‍ പറഞ്ഞു.
യോഗി സര്‍ക്കാരിനെതിരെ യുപിയിലും ബിജെപിക്കുള്ളിലും വലിയ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്രാഹ്മണരെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നുവെന്നാണ് ആരോപണം. അടുത്തിടെ മാഫിയ ഡോണ്‍ വികാസ് ദുബെയുടെ കൊലപാതകം നടന്നത് ബ്രാഹ്മണ വിഭാഗത്തെ ബിജെപിയില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. ഇതോടെയാണ് എംഎല്‍എമാര്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നതും.
ബ്രാഹ്മണ നേതാക്കളാരും യോഗിയുടെ ക്യാബിനറ്റില്‍ ഇടംപിടിച്ചിട്ടില്ല. സംസ്ഥാനത്ത് ദീര്‍ഘകാലമായി ക്ഷത്രിയരും ബ്രാഹ്മണരും തമ്മില്‍ നടക്കുന്ന പോരാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്. പ്രതിപക്ഷം ബ്രാഹ്മണരെ വഴിത്തെറ്റിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്. അതേസമയം സര്‍ക്കാര്‍ കൊണ്ടുവന്ന പട്ടിക നിയമസഭയില്‍ അവതരിപ്പിക്കാന്‍ യോഗി ആദിത്യനാഥിന്റെ തീരുമാനം.
യുപി നിയമസഭയുടെ മണ്‍സൂണ്‍ സെഷന്‍ ഓഗസ്റ്റ് 20ന് ആരംഭിക്കാനിരിക്കുകയാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ എട്ട് ബ്രാഹ്മണരായ ക്രിമിനലുകളാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെട്ടത്. അതേസമയം ഏറ്റവുമധികം ഏറ്റുമുട്ടല്‍ നടന്നത് മീററ്റിലാണ്. 14 പേരെയാണ് ഇവിടെ കൊലപ്പെടുത്തിയത്. അതേസമയം മുസഫര്‍നഗറില്‍ 11 പേരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഇത് മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ്. സഹാരണ്‍പൂരില്‍ ഒമ്പത് പേരെയും അസംഖഡില്‍ ഏഴ് പേരെയും ഷംലിയില്‍ അഞ്ച് പേരെയും പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു.
yogi adityanath encountersഎന്നാല്‍ ക്രിമിനലുകളെ ജാതി നോക്കിയല്ല ഏറ്റുമുട്ടലില്‍ വധിക്കുന്നതെന്ന് യോഗി സര്‍ക്കാര്‍ പറയുന്നു. ബിജെപിയുടെ എംഎല്‍എ ദേവ്മണി ദ്വിവേദി സര്‍ക്കാരിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. സര്‍ക്കാരിനെതിരെ ബ്രാഹ്മണരുടെ കൊലയുമായി ബന്ധപ്പെട്ട് ചോദിക്കേണ്ട ചോദ്യങ്ങളുടെ പട്ടിക തന്നെ ഉണ്ടാക്കിയിരുന്നു. നേരത്തെ പോലീസ് എംഎല്‍എമാരോട് മോശമായി പെരുമാറുന്നുണ്ടെന്ന് ഈ എംഎല്‍എ വെളിപ്പെടുത്തിയിരുന്നു.
