യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചതിനെ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാക്കി കോണ്‍ഗ്രസ് നേതാവിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന നേതാവായ പങ്കജ് പുനിയയെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും യുപി പോലീസ് കേസെടുത്തിരുന്നു.
കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ അതില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കുന്നു. കാവി ധരിച്ചെത്തുന്ന സംഘികള്‍ക്ക് മാത്രമേ ഈ മെല്ലെപ്പോക്കിന് കഴിയൂ’, എന്നായിരുന്നു പുനിയയുടെ ട്വീറ്റ്.യോഗി ആദിത്യനാഥിനെ ഉദ്ദേശിച്ചായിരുന്നു ഈ ട്വീറ്റ്.
വിവാദമായതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഒരു മതത്തെയും താന്‍ ഉന്നംവെച്ചിട്ടില്ലെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയില്‍ ഹാജരാക്കും
