ഉത്തർ പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിനെ തീവ്രവാദി എന്ന് അഭിസംബോധ ചെയ്ത അഭിഭാഷകനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ അബ്ദുള്‍ ഹനാനെതിരെ രാജ്യഗ്രോഹക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
യോഗി ആദിത്യനാഥിൻ്റെ ഒരു വീഡിയോ റീട്വീറ്റ് ചെയ്ത അബ്ദുൾ ഹനാൻ അദ്ദേഹത്തെ തീവ്രവാദി എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠിയുടെ ഹനാൻ റീട്വീറ്റ് ചെയ്തത്
വീഡിയോയിൽ ആദിത്യനാഥ് നിയമസഭയിൽ പൗരത്വ സമരത്തിനെതിരെ ലാത്തിച്ചാർജ്ജ് നടത്തിയതിനെ ന്യായീകരിച്ച് സംസാരിക്കുന്നതാണ് ഉള്ളത്. അതിന് തലക്കെട്ടായി ‘നിങ്ങൾ രേഖയും കാണിക്കില്ല കലാപവും ഉണ്ടാക്കും എന്നാണെങ്കിൽ ഞങ്ങൾ ലാത്തിച്ചാർജ്ജും വീട് ലേലവും പിന്നെ പോസ്റ്റർ പതിക്കുകയും ചെയ്യും’- എന്നാണ് എഴുതിയിരുന്നത്.
ആദിത്യനാഥിനെ തീവ്രവാദി എന്ന് വിളിച്ചു കൊണ്ടാണ് ഈ പോസ്റ്റിനെ ഹനാന്‍ റീട്വീറ്റ് ചെയ്തത്. പ്രതിഷേധക്കാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്നും ഹനാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഹനാനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.
മുസ്ലീം സമുദായ അംഗങ്ങളെ ദിനവും തീവ്രവാദികളെന്ന് അഭസംബോധന ചെയ്യുന്ന ബിജെപിയും നേതാക്കളും തിരിച്ച് അത്തരത്തിലൊരു പരാമർശം ലഭിച്ചപ്പോൾ വിളറിപിടിച്ചതും രാജ്യദ്രോഹക്കുറ്റമായി അത് മാറിയതുമാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്.
