കോവിഡ് പ്രതിരോധം ശക്തമാക്കി ഗള്‍ഫ് രാഷ്ട്രങ്ങളും. യു എ ഇയില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് എറ്റ് ഹോം പ്രഖ്യാപിച്ചു. ഈ മാസം 29 മുതല്‍ രണ്ടാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ 30 ശതമാനത്തില്‍ കൂടുതല്‍ പേര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ജീവനക്കാര്‍ സ്വന്തം വീടുകളിലോ, താമസ സ്ഥലത്തോ ഇരുന്ന് ജോലിയെടുത്താല്‍ മതി എന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് 19 വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമാണിത്.
