യുവതിയെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എക്കെതിരെ പരാതി

ഉത്തരാഖണ്ഡില്‍ ബലാത്സംഗകേസില്‍ ബിജെപി എംഎല്‍ക്കെതിരെ നിയമ നടപടി. ദ്വാരഹത് എംഎല്‍എ മഹേഷ് നേഗിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

2016 മുതല്‍ 2018 വരെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു.

എംഎല്‍എയുടെ അയല്‍ക്കാരിയാണ് യുവതി. മുസൂരി, നൈനിറ്റാള്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി എംഎല്‍എ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിച്ചു. തന്റെ കുഞ്ഞിന്റെ അച്ഛന്‍ എംഎല്‍എ ആണെന്നും ഡിഎന്‍എ പരിശോധന നടത്തിയാല്‍ ഇക്കാര്യം തെളിയുമെന്നും യുവതി പറയുന്നു.

അതേസമയം എംഎല്‍എയുടെ ഭാര്യ യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. യുവതി ഭര്‍ത്താവിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഭവം ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ വിവാദമായി മാറി. എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി ഗൌരവമുള്ളതാണെന്നും കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നും ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രീതം സിംഗ് ആവശ്യപ്പെട്ടു

Vinkmag ad

Read Previous

കരിപ്പൂർ വിമാനാപകടം; അന്വേഷണം നടക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം

Read Next

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രക്ഷോഭവുമയി അസമില്‍ ജനം തെരുവിലിറങ്ങി; സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളികത്തുന്നു

Leave a Reply

Most Popular