‘യുപിഎസ്‌സി ജിഹാദ്’: വിദ്വേഷ പരാമര്‍ശവുമായി സംഘപരിവാര്‍ ചാനല്‍

മുസ്ലീങ്ങള്‍ക്കെതിരെ വിഷം ചീറ്റി വീണ്ടും സംഘപരിവാര്‍ ചാനല്‍. ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യുപിഎസ്സി ജിഹാദാ’ണെന്ന വിദ്വേഷ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് സുദര്‍ശന്‍ ടിവി.

ഈ അടുത്ത കാലത്തായി മുസ്‌ലിം ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണ്? ജാമിഅ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താവും എന്നാണ് സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെയുടെ ചോദ്യം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പ്രൊമോ പങ്കുവെച്ചാണ് സുരേഷ് ചവെങ്കെ വിദ്വേഷ പരാമര്‍ശം നടത്തിയത്

ചാനല്‍ വാര്‍ത്തക്കെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്തുവന്നു- ”സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇത്” എന്നാണ് ഐപിഎസ് അസോസിയേഷന്റെ ട്വീറ്റ്.

ചാനലിനും അതിന്റെ എഡിറ്റര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് ആര്‍ടിഐ ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള അങ്ങേയറ്റത്തെ വര്‍ഗീയ ഉള്ളടക്കമായിരുന്നു ചാനലിലേത്. പരാതി നല്‍കിയ ചെയ്ത ശേഷം മറ്റ് വിവരങ്ങള്‍ അറിയിക്കാമെന്നും സാകേത് ഗോഖലെ ട്വീറ്റില്‍ വ്യക്തമാക്കി.

Vinkmag ad

Read Previous

റോഡ് നിര്‍മ്മാണം, മിസൈല്‍ സംവിധാനങ്ങൾ: അതിർത്തിയിൽ ചൈനയുടെ സേനാവിന്യാസം

Read Next

സ്വർണ്ണക്കടത്തിന് അനിൽ നമ്പ്യാർ ഇടനിലക്കാരൻ? ഇടപെട്ടത് ബിജെപിക്കുവേണ്ടി

Leave a Reply

Most Popular