യുകെയിൽ മൊബൈൽ ടവറുകൾ തീയിട്ട് നാട്ടുകാർ; അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യം

കൊവിഡ് 19 പടർന്നുപിടിക്കുന്നതിനിടയിൽ ധാരളം വ്യാജവാർത്തകളാണ് സമൂഹത്തിൽ പ്രചരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവർ വരെ ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.  5 ജി മൊബൈല്‍ ടവറുകളാണ് വൈറസ് വ്യപനത്തിന് പിന്നിലെന്ന വ്യാജവാർത്ത യുകെയെ വലക്കുകയാണ്.

നാൽപ്പതിനായിരത്തോളം രോഗികളുള്ള യുകെയിൽ വൈറസ് വ്യാപനത്തിന് കാരണം 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണെന്ന പ്രചരണം ശക്തമായിരിക്കുകയാണ്. പ്രചരണം നിമിത്തം നാട്ടുകാർ നിരവധി ടവറുകൾക്ക് തീയിട്ടു.

പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ അധികൃതർ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നാണിത്. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.

രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി വ്യാജവാര്‍ത്തയെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇത് അവശ്യ സേവനങ്ങളെയും ബാധിച്ചിരുന്നു. ബെർമിങ്ഹാം, ലിവർപൂൾ, മെല്ലിങ്, മെർസിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്.

Vinkmag ad

Read Previous

പ്രത്യാഘാതങ്ങള്‍ക്ക് സാധ്യത; പ്രധാനമന്ത്രി ആഹ്വാനം പിന്‍വലിക്കണമെന്ന് സി.പി.എം

Read Next

സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

Leave a Reply

Most Popular