കോവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസി ഇന്ത്യാക്കാതെ വലച്ച് വീണ്ടും കേന്ദ്ര സർക്കാർ നടപടി. യുഎഇയിൽ നിന്നുള്ള വിമാന കമ്പനികൾക്ക് ഇന്ത്യയിലേയ്ക്ക് ചാർട്ടേട് സർവ്വീസുകൾ നടത്തുന്നതിനുള്ള അനുമതി റദ്ദാക്കാൻ സർക്കാർ തീരുമാനം.
ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള അപേക്ഷ കേന്ദ്ര വ്യോമയാന മന്ത്രാലയം നിരസിക്കുകയാണ്. അതേസമയം, ആഗസ്ത് ഒന്ന് മുതല്‍ കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് കുവൈത്ത് എയര്‍വെയ്സ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി യു.എ.ഇയുടെ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇനി അത് അനുവദിക്കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികളെ ആശ്രയിച്ചു ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്താന്‍ നിരവധി പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
ഇന്ത്യന്‍ വിമാന കമ്പനികള്‍ മാത്രം ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തട്ടെ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ വിഷയത്തില്‍ ഇന്ത്യയുടെയും യു എ ഇ യുടെയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന്റെ കാര്യത്തില്‍ ആശയകുഴപ്പം ഇല്ല. അതിനിടെ, കുവൈത്ത് ആഗസ്ത് ഒന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ നഗരങ്ങള്‍ ആദ്യ ഘട്ട സര്‍വീസിന്റെ പട്ടികയിലുണ്ട്.
