മർക്കസ് സമ്മേളനം കൂടിയത് പോലീസിൻ്റെ മൂക്കിന് താഴെ; പോലീസിൻ്റെ ശ്രദ്ധ കച്ചവടക്കാരെ ദ്രോഹിക്കുന്നതിൽ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഫലപ്രദമായ പ്രതിരോധമാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഇതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ പരിപാലിക്കാൻ ഡൽഹി പോലീസിന് കഴിഞ്ഞില്ലെന്ന് വിമർശനം ഉയരുന്നു.

നിസാമുദ്ദീനിൽ ആയിരത്തിലധികംപേർ ചേർന്ന തബ്‌ലീഗ് സമ്മേളനത്തിനെതിരെ തക്ക സമയത്ത് നടപടിയെടുക്കാതിരുന്ന ഡൽഹി പോലീസിൻ്റെ നടപടി വലിയ വിമർശനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഡൽഹി പോലീസിന് ജനദ്രേഹത്തിലാണ് താത്പര്യമെന്നും ആരോപണമുണ്ട്.

തബ്‌ലീഗ് സമ്മേളത്തിനായി ആയിരങ്ങൾ ഒത്തുകൂടിയ സമയത്ത്  ഡൽഹി പൊലീസ് ചെറുകിട കച്ചവടക്കാർ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസെടുക്കുന്ന തിരക്കിലായിരുന്നു. മർക്കസ് സമ്മേളനത്തിനെത്തിയ ആയിരത്തോളം പേരുടെ കൂട്ടത്തെ പൊലീസ് വകവച്ചില്ല.

ഡൽഹിയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്നും ഹോട്ട്സ്പോട്ടെന്നും പിന്നീടു വിശേഷിപ്പിക്കപ്പെട്ട നിസാമുദ്ദീനിൽ 1000ൽ അധികംപേർ വന്നുകൂടിയ സമ്മേളനത്തെ ഡൽഹി പൊലീസ് ‘ശ്രദ്ധിച്ചില്ലെന്നു’ വേണം മനസ്സിലാക്കാൻ. നിസാമുദ്ദീൻ പൊലീസ് സ്റ്റേഷന്റെ ഒരു മതിലിന് ഇപ്പുറമാണ് അലാമി മർക്കസ് മസ്ജിദ്. അതിനാൽ ഈ അശ്രദ്ധ മനഃപൂർവം ആണെന്നു വിലയിരുത്തേണ്ടിവരും. നടപടിയെടുക്കുന്നതിനു പകരം മാർച്ച് 24ന് സ്റ്റേഷൻ ഹൗസ് ഓഫിസർ മസ്ജിദിലെ ജനക്കൂട്ടത്തെ ഒഴിപ്പിക്കണമെന്ന് നോട്ടിസ് കൊടുക്കുക മാത്രമാണ് ചെയ്തത്.

എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ എപ്പിഡമിക് ആക്ടും ഐപിസിക്കു കീഴിലെ നിയമങ്ങളും എടുത്തു പ്രയോഗിച്ചു. തബ്‌ലീഗ് ജമാഅത്തെ തലവൻ മൗലാന സാദ് ഖണ്ഡാൽവിക്കെതിരെ കേസെടുത്തു. മർക്കസ് മസ്ജിദിനെതിരെയും എഫ്ഐആർ എടുത്തു. അപ്പോഴേക്കും മാർച്ച് 31ന് എത്തി. പക്ഷേ, സമയം വളരെ വൈകിയിരുന്നു.

Vinkmag ad

Read Previous

കൊറോണയ്ക്ക് ഗോ മൂത്ര ചികിത്സയുമായി ഗുജറാത്തിലെ ജനങ്ങള്‍; ദിവസവും വില്‍ക്കുന്നത് 6000 ലിറ്റര്‍ ഗോ മൂത്രം

Read Next

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ലഭിച്ചത് 42 കോടിയുടെ ഒന്നാം സമ്മാനം

Leave a Reply

Most Popular