മോഷ്ടാവിന്റെ കൈയില്‍ പച്ചകുത്തിയത് ആര്‍എസ്എസ് എന്ന്; പിടിയിലായത് ആശുപത്രിയില്‍ മോഷണം നടത്തുന്നതിനിടെ

ആശുപത്രി വളപ്പില്‍ മോഷണം നടത്തിയ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ കൈയില്‍ പച്ചകുത്തിയിരിക്കുന്നത് ആര്‍ എസ് എസ്എന്ന്. പാലോട്, പെരിങ്ങമ്മല മേഖല കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് ശാഖകളിലെ സജീവ സാനിധ്യമായിരുന്ന പാലോട് ചിപ്പന്‍ചിറ കരിമണ്‍കോട് സ്വദേശി ധനേഷ് ഗോപി(38)യാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ജില്ലാ ആശുപത്രി കാന്റീനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍നിന്ന് പണം അപഹരിക്കുന്നതിനിടെയാണ് ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ കൈയോടെ പിടിച്ചത്. ആശുപത്രി വളപ്പില്‍ വാഹനങ്ങളിലെ ഡാഷ് ബോക്‌സ് കുത്തിത്തുറന്ന് പതിവായി മോഷണം നടത്തിവരുകയായിരുന്നു. വിവിധ മോഷണങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ നേരത്തേ പൊലീസിന് കൈമാറിയിരുന്നു. എല്ലാ മോഷണങ്ങള്‍ക്കു പിന്നിലും ഇയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സെക്യൂരിറ്റി ജീവനക്കാരന്‍ എസ് ഷമീര്‍, ആംബുലന്‍സ് ഡ്രൈവര്‍ എ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പാലോട് ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Vinkmag ad

Read Previous

സംഘ്പരിവാര്‍ കുപ്രചരണങ്ങള്‍ പാളി; ജാമിഅ മില്ലിയ്യ ഇന്ത്യയിലെ നമ്പര്‍ വണ്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി

Read Next

കോവിഡ് വാക്‌സിന്‍ ഉടനെന്ന് പ്രധാനമന്ത്രി; ദേശിയ സൈബര്‍ സുരക്ഷാനയം പ്രഖ്യാപിക്കും

Leave a Reply

Most Popular