ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ഇമാം സയ്യിദ് അലി ഖമനേയി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഇന്ത്യൻ മുസ്ലീങ്ങൾ അപകടത്തിൽ എന്ന ഹാഷ്ടാഗോട് കൂടിയ ട്വീറ്റാണ് ഖമനേയിയുടേത്. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകളിൽ ലോകമെമ്പാടുമുള്ള മുസ്ലീം ജനത വേദനിക്കുകയാണെന്നും ഹിന്ദുത്വ തീവ്രവാദികളെയും അവരുടെ സംഘടനകളെയും നിലക്ക് നിർത്താൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്നും ആയത്തുള്ള ഖമനേയി ആവശ്യപ്പെട്ടു.
തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്ലീം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം രാജ്യങ്ങളിൽ നിന്നും വലിയ എതിർപ്പാണ് ഇന്ത്യക്കെതിരെ ഉയരുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ ആക്യ സംഘടനയായ ഒഐസി തന്നെ ഡൽഹി കലാപത്തിൽ അമർഷം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന മുസ്ലീം രാജ്യങ്ങളുടെ എതിർപ്പ് സമ്പാദിക്കുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.
