മോദി ശക്തനായ നേതാവ് എന്ന പ്രചാരണം രാജ്യത്തിന്റെ ദൗര്‍ബല്യം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഏറ്റവും ശക്തനായ നേതാവ് എന്ന മോദിയുടെ വ്യാജ പ്രചാരണം രജ്യത്തിന്റെ ദൗര്‍ബല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ വീഡിയോ പരമ്പരയിലൂടെയാണ് രാഹുല്‍ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

അധികാരത്തിലെത്താന്‍ നരേന്ദ്രമോദി വ്യാജശക്തിമാന്‍ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നുവെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍, അതിപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമായെന്നും രാഹുല്‍ ഗാന്ധി വീഡിയോയില്‍ ചൂണ്ടികാട്ടി.

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം 20 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിലും മോദിക്കെതിരെ തന്റെ രണ്ട് മിനിട്ട് വീഡിയോയില്‍ രാഹുല്‍ വിമര്‍ശനം തുടര്‍ന്നു. ചൈന അവര്‍ മനസ്സില്‍ കാണുന്ന ലോകത്തെ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷങ്ങളെ കേവലം അതിര്‍ത്തി പ്രശ്‌നമായി മാത്രം കാണാന്‍ സാധിക്കുകയില്ല. ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഇന്ത്യയുടെ റോഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടെ ചൈന അസ്വസ്ഥരാണ്. പാകിസ്ഥാനുമായി ചേര്‍ന്ന് എന്തെങ്കിലും ചെയ്യാന്‍ ചൈന ആഗ്രഹിക്കുന്നു

പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈന രൂപകല്‍പ്പന ചെയ്തതാണ് അതിര്‍ത്തിയിലെ നിലവിലെ പ്രതിസന്ധി. ഇതിനോട് പ്രധാനമന്ത്രി എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രസക്തം. ചൈനീസ് കടന്നുകയറ്റം ഇനിയും സ്ഥിരീകരിക്കാന്‍ മോദി തയ്യാറല്ല. പ്രധാനമന്ത്രിക്ക് പ്രതിശ്ചായയെ കുറിച്ച് ഭയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Vinkmag ad

Read Previous

സ്വര്‍ണക്കടത്ത്: യുഎഇ കോണ്‍സല്‍ ഗൺമാനെ ചോദ്യം ചെയ്തു; ആശുപത്രിയിൽ വച്ചാണ് നടപടി

Read Next

മാസങ്ങളായി തമ്മിലടി: ഒടുവിൽ പരാതിയുമായി പശ്ചിമ ബംഗാൾ ഗവർണർ; പരാതി നൽകിയത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്

Leave a Reply

Most Popular