പാർലമെൻ്റിനകത്ത് മോദി സർക്കാരിൻ്റെ ജനവിരുദ്ധ ജനാദിപത്യ വിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ വിമർശകയാണ് തൃണമൂൽ എംപിയായ മഹുവ മൊയ്ത്ര. ഈ ലോക്സഭയിലെ കന്നി പ്രസംഗത്തിൽ തന്നെ മോദി നിലപാടുകളെ പൊളിച്ചടുക്കിയ മഹുവ നടത്തിയ ഒരു പ്രസ്താവന വലിയ ചർച്ചയാകുകയാണ്.
തൻ്റെ ട്വിറ്ററിലാണ് മഹുവ അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുസ്ലീങ്ങൾക്കെതിരെ നിൽക്കുന്ന ഹിന്ദുക്കളെ ചിന്തിപ്പിക്കുന്ന ട്വീറ്റാണത്. ഈ രാജ്യത്ത് മുസ്‌ലിംകൾ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നതെന്നു തുടങ്ങുന്ന ട്വീറ്റ് ഇപ്പോൾ വൈറലായിരിക്കുന്നത്.
‘ഈ രാജ്യത്ത് മുസ്‌ലിംകൾ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത്. ഒരിക്കല്‍ അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവായിരിക്കില്ല. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യരും ശൂദ്രരും ദലിതരും തൊട്ടുകൂടാത്തവരും ആയിരിക്കും’ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
പാര്‍ലമെന്റിന് അകത്തും പുറത്തും സംഘപരിവാറിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മഹുവ മൊയ്ത്ര. നേരത്തെ, ഡല്‍ഹി കത്തുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ് എന്ന് അവര്‍ ആരോപിച്ചിരുന്നു. ഇത് നാണക്കേടാണെന്നും ഇതില്‍ നിന്ന് മോദിക്കും അമിത് ഷാക്കും ഒളിച്ചോടാനാകില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
