പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. മോദിയെക്കാൾ നുണയനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിൽ മറ്റൊരു പ്രധാനമന്ത്രിയും നരേന്ദ്രമോദിയെപ്പോലെ നുണപറഞ്ഞിട്ടില്ല. മോദി ജനങ്ങളെ ചതിച്ചു. മോദി സർക്കാർ രാജ്യത്തിൻ്റെ ആരോഗ്യ-സാമ്പത്തിക രംഗങ്ങൾ തകർത്തു.
20ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ അത് ആർക്കാണ് ഉത്തേജനം നൽകുന്നത്. അവർ പറയുന്നത് ഈ തുക ജിഡിപിയുടെ 10 ശതമാനം വരുമെന്നാണ്. പക്ഷേ ട്രഷറികളിലൂടെ പുറത്തുവരുന്ന തുക രണ്ടുലക്ഷം കോടി മാത്രമാണ്. ഇത് ജിഡിപിയുടെ ഒരു ശതമാനം പോലും വരില്ല.
മറ്റു പലരാജ്യങ്ങളും ജി.ഡി.പിയുടെ 10മുതൽ 40 ശതമാനം വരെ പ്രഖ്യാപിക്കുന്നുണ്ട്. മോദിചെയ്യുന്നത് ഭായിയോം ബഹനോം നാടകം മാത്രമാണ്. മൻകി ബാത്തിൽ ആർഎസ്എസ് ബാത് അല്ലാതെ മറ്റൊന്നുമില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
