മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസിയിൽ സംഭാവന ചോദിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി അലയടിക്കുന്ന പ്രതിഷേധം പാരമ്യത്തിൽ. വ്യാഴാഴ്ച പുലർച്ചെ മോദിയുടെ ട്വിറ്റർ അക്കൗണ്ടിന് ഹാക്കർമാർ പണികൊടുത്തു. ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് ട്വീറ്റ്.

മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോ കറൻസിയായാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ആവശ്യപ്പെട്ടത്. അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിക്കുകയും ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തു.

ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചനയും ട്വീറ്റിൽ പങ്കുവച്ചിരുന്നു. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഞങ്ങൾ പേടിഎം മാൾ ഹാക്ക് ചെയ്തിട്ടില്ലെന്നും ഹാക്കർമാർ ട്വീറ്റ് ചെയ്തു.

 

Vinkmag ad

Read Previous

നിലപാടുകൾ നിഷ്പക്ഷമാണെന്ന് ഫേസ്ബുക്ക്; ആരോപണങ്ങൾ നിഷേധിച്ച് ഫേസ്ബുക്ക് മേധാവി അജിത് മോഹൻ

Read Next

വാരിയംകുന്നനെ എതിർത്തവർക്ക് മറുപടിയുമായി മോദി പുറത്തിറക്കിയ പുസ്തകം; സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ പ്രധാനി

Leave a Reply

Most Popular