മോദിയുടെ ഗുജറാത്ത് മോഡൽ തകർന്നടിയുന്നു; മരണനിരക്കിലും രോഗബാധയിലും ഗുജറാത്ത് മുന്നിൽ

ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെയും, രോഗബാധിതരുടെയും എണ്ണം ദേശീയ ശരാശരിയേക്കാളും ഉയര്‍ന്ന നിരക്കില്‍ കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും കൂടിയ മരണ നിരക്കും ഗുജറാത്തിലാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മോഡലാണ് തകർന്നടിയുന്നത്.

മഹാമാരി പരക്കുന്ന ആദ്യഘട്ടത്തിൽ ചാണകവും വേപ്പിലയും ചേർത്ത പുക കൊണ്ടാൽ വൈറസ് ബാധ ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വാദം. എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ മാറി. എന്നാൽ മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും  വ്യത്യസ്ത വാർഡ് നൽകുന്നതിലായിരുന്നു പിന്നീട് ശ്രദ്ധ.

സംസ്ഥാനത്തെ കോവിഡ് മരണം 149 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2815 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഗുജറാത്ത്. ദേശീയ ശരാശരി 4.41 ശതമാനമാണ്. ഗുജറാത്തിലെ രോഗബാധിതരുടെ ശരാശരി 6.19 ശതമാനമാണ്. കോവിഡ് മരണനിരക്കും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നാണ്. 4.1 ശതമാനം.

രോഗമുക്തരാകുന്നവരുടെ നിരക്കും ദേശീയ ശരാശരിയിലും വളരെ താഴെയാണ്. സംസ്ഥാനത്ത് 265 പേരാണ് ഇതുവരെ രോഗമുക്തരായത്. പാടിപ്പുകഴ്ത്തിയ വികസനമാതൃകയില്‍, പൊതുജനാരോഗ്യമേഖലയുടെ പിന്നാക്കാവസ്ഥയാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കോവിഡ് രോഗികളില്‍ പകുതിയിലേറെയുമുള്ള 13 നഗരങ്ങളില്‍ അഹമ്മദാബാദും സൂറത്തും ഉള്‍പ്പെടുന്നു.

പിന്നാക്ക സംസ്ഥാനമായ അയല്‍പക്കത്തെ രാജസ്ഥാനിലേക്കാള്‍ കോവിഡ് രോഗികളാണ് അഹമ്മദാബാദ് നഗരത്തില്‍ മാത്രം മരിക്കുന്നത്. രോഗികളുടെ എണ്ണംകൂടുന്നതിനാല്‍ ഗൗരവാവസ്ഥയിലുള്ളവരെ മാത്രം ആശുപത്രിയിലാക്കുകയും അല്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. രോഗികളായ ഡോക്ടര്‍മാരുടെ പരാതിയെത്തുടര്‍ന്ന് അവരെ സ്വകാര്യാശുപത്രികളിലേക്ക് മാറ്റി.

സമ്പന്നരോഗികള്‍ക്കായി മുറിയൊന്നിന് പ്രതിദിനം 3000 രൂപ വാടകയ്ക്ക് ഒരു പഞ്ചനക്ഷത്രഹോട്ടലും കെയര്‍ സെന്ററാക്കിയിട്ടുണ്ട് അതേസമയം പാവപ്പെട്ട രോഗികള്‍ ചികില്‍സ ലഭിക്കാനായി മണിക്കൂറുകളോളമാണ് ആശുപത്രിക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ആറുമണിക്കൂറോളം പുറത്തുനില്‍ക്കുന്ന കോവിഡ് രോഗികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അഹമ്മദാബാദ് നഗരത്തില്‍ അമ്പതോളം പൊലീസുകാര്‍ക്ക് രോഗം ബാധിച്ചു. എന്നാല്‍ പലര്‍ക്കും കിടക്ക കിട്ടാതിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ നേതൃത്വം പിന്നിലേക്ക് മാറിയതോടെ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയാണ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതും നിലപാടുകള്‍ വിശദീകരിക്കുന്നതുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Vinkmag ad

Read Previous

ഗുജറാത്തിനെ വലച്ച് കോവിഡ് മഹാമാരി; ഒറ്റ ദിവസം 191 പേർക്ക് രോഗബാധ

Read Next

മൃതദേഹം ഉപേക്ഷിച്ച് അടുത്ത ബന്ധുക്കൾ; അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് പോപ്പുലർ ഫ്രണ്ട്

Leave a Reply

Most Popular